ഭൂകമ്പ അവശിഷ്ടങ്ങൾക്കിടയിൽ കിടന്നത് 5 നാൾ; 90 കാരിക്ക് ഇത് പുനർജന്മം;ജപ്പാനിൽ നിന്നൊരു ആശ്വാസ വാർത്ത

മധ്യ ജപ്പാനിലുണ്ടായ വൻ ഭൂകമ്പത്തിന്റെ അവശിഷ്ടങ്ങൾക്കടിയിൽ, അഞ്ച് ദിവസത്തോളം കുടുങ്ങിക്കിടന്ന 90 വയസ്സുള്ള  സ്ത്രീയെ രക്ഷാപ്രവര്‍ത്തകര്‍ രക്ഷപ്പെടുത്തി.

പുതുവത്സര ദിനത്തിൽ 7.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിലും അതിന്റെ തുടർചലനങ്ങളിലും 126 പേർ മരിക്കുകയും 222 പേരെ കാണാതാവുകയും ചെയ്തിരുന്നു. കുലുക്കവും അതിന്റെ തുടർചലനങ്ങളും കെട്ടിടങ്ങൾ നിലംപരിശാക്കുകയും വലിയ തീപിടിത്തം ഉണ്ടാകുകയും ഒരു മീറ്ററിലധികം സുനാമി തിരമാലകൾ ഉണ്ടാക്കുകയും ചെയ്തിരുന്നു.

വിനാശകരമായ ഭൂകമ്പത്തിന് മൂന്ന് ദിവസത്തിന് ശേഷം കെട്ടിടങ്ങള്‍ക്കടിയില്‍ അതിജീവിച്ചവരെ കണ്ടെത്താമെന്ന പ്രതീക്ഷ കുറവായിരുന്നു  എന്നാൽ സുസു നഗരത്തിൽ തകർന്ന വീടിന്റെ അവശിഷ്ടങ്ങൾക്കടിയിൽ അഞ്ച് ദിവസം ചെലവഴിച്ച വൃദ്ധയെയാണ് ശനിയാഴ്ച രക്ഷപ്പെടുത്തിയത്. അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് പുറത്തെടുത്ത സ്ത്രീയെ ഉടൻ തന്നെ ചികിത്സയ്ക്കായി ആശുപത്രിയിലേക്ക് മാറ്റി. അവർ ചോദ്യങ്ങളോട് വ്യക്തമായി പ്രതികരിക്കുന്നുണ്ട് എന്ന് അധികൃതര്‍ അറിയിച്ചു.

ജപ്പാനില്‍ എല്ലാ വർഷവും നൂറുകണക്കിന് ഭൂകമ്പങ്ങൾ ഉണ്ടാകാറുണ്ട്, ഭൂരിഭാഗവും നാശനഷ്ടങ്ങളൊന്നും വരുത്തുന്നില്ല. എന്തെന്നാല്‍, നാല് പതിറ്റാണ്ടിലേറെയായി ഭൂകമ്പം ചെറുക്കാനുള്ള കർശനമായ നിർമ്മാണ നിയമം ജപ്പാനില്‍ നിലവിലുണ്ട്.
എന്നാൽ നോട്ടോ പോലുള്ള ഗ്രാമപ്രദേശങ്ങളിൽ കാണപ്പെടുന്ന പല കെട്ടിടങ്ങളും പഴയതാണ്, അതാണ് അപകടത്തിന്റെ വ്യാപ്തി കൂട്ടിയത്.

2011-ലെ ഭൂകമ്പത്തിൽ നിന്ന് ജപ്പാൻ ഇനിയും കരകയറുന്നതെയുള്ളു. അന്ന് അത് സുനാമിക്ക് കാരണമാവുകയും, 18,500 പേര്‍ മരിക്കുകയും,ഫുകുഷിമ പ്ലാന്റിൽ ആണവ ദുരന്തത്തിന് കാരണമാവുകയും ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page