ഭാര്യ മരിച്ച് മൂന്നുവര്‍ഷം; വേര്‍പാട് താങ്ങാന്‍ കഴിയാതെ ചരമദിനത്തില്‍ ഭര്‍ത്താവും ജീവനൊടുക്കി

കാസര്‍കോട്: ഭാര്യ മരിച്ചതിന്റെ ദുഃഖം താങ്ങാന്‍ കഴിയാതെ ചരമ വാര്‍ഷികദിനത്തില്‍ ഭര്‍ത്താവും ജീവനൊടുക്കി. കയ്യൂര്‍ രക്തസാക്ഷി മണ്ഡപത്തിന് സമീപം താമസിക്കുന്ന അശോകന്‍ (55) ആണ് തൂങ്ങി മരിച്ചത്. അസുഖത്തെ തുടര്‍ന്ന് ഭാര്യ ഇന്ദിര മൂന്ന് വര്‍ഷം മരണപ്പെട്ടിരുന്നു. ഇതിനുശേഷം അശോകന്‍ ഒറ്റക്കായിരുന്നു താമസം. കഴിഞ്ഞ ദിവസം ഭാര്യ മരിച്ചതിന്റെ മൂന്നാം ചരമവാര്‍ഷിക ദിനമായിരുന്നു.
ഏക മകള്‍ മേഘ കോട്ടയത്ത് ടി.ടി.സിക്ക് പഠിക്കാന്‍ പോയിരുന്നു. ജനുവരി 27ന് രാവിലെ 6 മണിക്കും 31 ന് വൈകിട്ട് 4 മണിക്കും ഇടയിലുള്ള സമയത്ത് സ്വന്തം വീടിന്റെ അടുക്കളയുടെ തട്ടിലെ ഹുക്കില്‍ തൂങ്ങിമരിക്കുകയായിരുന്നു. അശോകനെ പുറത്ത് കാണാത്തതിനെ തുടര്‍ന്ന് ബന്ധുക്കളെത്തി നോക്കിയപ്പോഴാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടത്. ചീമേനി പോലീസ് മൃതദേഹം ഇന്‍ക്വസ്റ്റ് നടത്തി. പോസ്റ്റ്മോര്‍ട്ടത്തിനായി പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. കെട്ടിട നിര്‍മ്മാണ തൊഴിലാളിയാണ്. പരേതനായ കൊട്ടന്‍-കുഞ്ഞിപ്പെണ്ണ് ദമ്പതികളുടെ മകനാണ്. സഹോദരങ്ങള്‍: രവീന്ദ്രന്‍, രാധ.

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page